കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെയ്ഫ് അലിഖാന്‍ ഐസിയുവില്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ നില ഭദ്രമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആന്‍ജിയോഗ്രാഫിക്കു വിധേയനായ സെയ്ഫ് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് ആശുപ്രതി വൈസ് പ്രസിഡന്റ് നരേന്ദ്ര ത്രിവേദി പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും നടി ഷര്‍മിളാ ടാഗോറിന്റെയും മകനായ സെയ്ഫിന് ഞായറാഴ്ച വൈകീട്ടാണ് നെഞ്ചുവേദനയുണ്ടായത്.

സ്റാര്‍ ഡസ്റ് അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്‍പായിരുന്നു ഇത്.ഓംകാര എന്ന ഹിന്ദി ചിത്രത്തില്‍ വില്ലനായി അഭിനയിച്ച സെയ്ഫിനെ അവാര്‍ഡിനായി സ്റാര്‍ഡസ്റ് തിരഞ്ഞെടുത്തിരുന്നു. അവാര്‍ഡ് നിശയ്ക്കായുളള നൃത്ത പരിശീലനത്തിനിടെയാണ് താരത്തിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.

മകന്റെ നില ഭദ്രമാണെന്നും ഒരു ദിവസത്തിനു ശേഷം സെയ്ഫിനെ ജനറല്‍ വാര്‍ഡിലേക്കു മാറ്റുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഷര്‍മ്മിള അറിയിച്ചു. സെയ്ഫിന്റെ തിരക്കു പിടിച്ച സിനിമാജീവിതമാണ് അസുഖത്തിനു കാരണമെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X