Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തിനു പിന്നില്‍ ഭീകരാക്രമണം: ലാലു

ദില്ലി: ഇന്ത്യാ-പാക് ബന്ധം ഉലക്കാനായുളള ശ്രമമാണ് ട്രെയിന്‍ സ്ഫോടനത്തിനു പിന്നിലെന്ന് കേന്ദ്ര റെയില്‍ മന്ത്രി ലാലു പ്രസാദ് യാദവ്. അടാരിയിലേക്കു പോകുകയായിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനം ഭീകരാക്രമണമണെന്നു സൂചിപ്പിച്ച ലാലു കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്നും അറിയിച്ചു.

ആക്രമണത്തിനു പിന്നിലെ താല്‍പര്യങ്ങള്‍ വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിനു തടയിടാണുളള നീക്കത്തിന്റെ ഫലമാണ് സ്ഫോടനം- സംഭവസ്ഥലത്തെ പുറപ്പെടുന്നതിനു മുമ്പ് ലാലു മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാര്‍ തമ്മിലുളള ചര്‍ച്ചകള്‍ നാളെ തുടങ്ങാനിരിക്കേയാണ് സ്ഫോടനമുണ്ടായത്. സ്റേഷനിലുണ്ടായിരുന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഫോടനശബ്ദം കേട്ടതാണ്. സ്ഫോടന വസ്തുക്കള്‍ നിറച്ച രണ്ടു സ്യൂട്ട്കേസുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും പൊട്ടിത്തെറിയാണ് അപകടത്തിനു പിന്നിലെന്ന് വ്യക്തമാണെന്നും ലാലു പറഞ്ഞു.

സ്ഫോടനസാധ്യതയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ലാലു അറിയിച്ചു.സംഭവസ്ഥലത്തെത്തിയ ലാലുവും ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+