കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനിപ്പത്തില്‍ തീവണ്ടിയ്ക്ക് തീപിടിച്ച് 66 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്തിനുസമീപം തീവണ്ടിയ്ക്ക് തീപിടിച്ച് കുറഞ്ഞത് 66 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റയില്‍വേവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ ഇവിടെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് പാനിപ്പത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി ദീവാനയില്‍ വെച്ച് ദില്ലിയില്‍ നിന്ന് അടാരിയ്ക്ക് പോകുകയായിരുന്ന സംജോധ എക്സ്പ്രസിന് തീപിടിച്ചത്.

സ്ഫോടനത്തെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തീവണ്ടിയില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ബോംബ് സ്ക്വാഡ് നിര്‍വ്വീര്യമാക്കി.

തീപിടുത്തത്തില്‍ തീവണ്ടിയുടെ രണ്ട് ബോഗികള്‍ കത്തിയമര്‍ന്നു. സംഭവസമയത്ത് യാത്രക്കാര്‍ ഉറക്കത്തിലായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. തീപടര്‍ന്ന ബോഗികള്‍ ഉടന്‍തന്നെ തീവണ്ടിയില്‍ നിന്നും വേര്‍പെടുത്തിയതുകൊണ്ട് വന്‍ദുരന്തം ഒഴിവായി.

അപകടത്തില്‍ പ്രധാനമന്ത്രിമന്‍മോഹന്‍ സിംഗ് നടുക്കം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി ശിവാരാജ് പാട്ടീല്‍, റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ദില്ലി, ലുധിയാന, അമൃത്സര്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ഹെല്‍പ്ലൈന്‍ നമ്പര്‍: 011233429540, 01124355954.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X