ഞാനും വെടിയുണ്ടയുമായി യാത്ര ചെയ്തിട്ടുണ്ട്: പുനത്തില്‍
തിരുവനന്തപുരം: ബാഗില്‍ മറന്നുവച്ച വെടിയുണ്ടയുമായി താനും പിണറായി വിജയനെ പോലെ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള. തിരുവനന്തപുരത്ത് ടി.എന്‍.ഗോപകുമാറിന്റെ യാത്രാവിവരണ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പുനത്തില്‍.
ബാഗില്‍ മറന്നുവച്ച വെടിയുണ്ടയുമായി പിണറായി വിജയനെപ്പോലെ തന്നെയും വിമാനത്താവളത്തില്‍ പിടികൂടിയിട്ടുണ്ടെന്ന് പ്രമുഖ നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മറവി ആര്‍ക്കും വരാം. മനുഷ്യസഹജമായ അബദ്ധം ഇത്ര പ്രശ്നമാക്കുന്നത് ശരിയായ രീതിയല്ല.
പാരമ്പര്യമായി ലഭിച്ച ഒരു തോക്ക് തന്റെ കൈവശമുണ്ട്. ഒരിക്കല്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അതിനുള്ളിലെ ബുള്ളറ്റ് എടുത്ത് ബ്രീഫ് കെയ്സില്‍ വച്ചു. പിന്നീട് അക്കാര്യം മറന്നുപോയി. ആ ബ്രീഫ് കെയ്സുമായി രണ്ടുവട്ടം വിമാനയാത്ര നടത്തി.
തിരുവനന്തപുരത്ത് നിന്ന് പൂനെയിലേയ്ക്കും ബാംഗൂരിലേയ്ക്കുമാണ് യാത്ര ചെയ്തത്. രണ്ട് തവണയും തിരുവനന്തപുരത്തു വച്ച് ഇക്കാര്യം തിരിച്ചറിഞ്ഞില്ല. ബാംഗ്ലൂരില്‍ നിന്ന് തിരിച്ചു മടങ്ങുമ്പോള്‍ പരിശോധനയില്‍ അലാറം മുഴങ്ങി. പൊലിസുകാര്‍ ഓടിയെത്തി. ലൈസന്‍സും അനുബന്ധ രേഖകളും ഉണ്ടായിരുന്നതിനാല്‍. തന്നെ വിട്ടയച്ചു.
തനിക്കു പറ്റിയ ഇതേ അബദ്ധമാണ് പിണറായിക്കും പറ്റിയത്. മനുഷ്യസഹജമായ അബദ്ധം ഇത്ര വലിയ പ്രശ്നമാക്കുന്നത് ശരിയല്ല- പുനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications