പിണറായി പൊലിസ് സ്റേഷനില്‍ ഹാജരായില്ല
ചെന്നൈ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെടിയുണ്ട തിരിച്ചു വാങ്ങാനായി എയര്‍പോര്‍ട്ട് പോലിസ് സ്റേഷനില്‍ ഹാജരായില്ല. പകരം പാരമൗണ്ട് എയര്‍വെയ്സില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.
തോക്ക് ലൈസന്‍സിന്റെ തനിപകര്‍പ്പ് ഹാജരാക്കാതെയാണ് പിണറായി മടങ്ങുന്നത്. പിബി യോഗത്തിനു ശേഷം ഞായറാഴ്ച രാത്രിയാണ് പിണറായി ചെന്നൈയില്‍ എത്തിയത്. തിങ്കളാഴ്ച സ്റേഷനില്‍ ഹാജരായി വെടിയുണ്ടകള്‍ തിരിച്ചു വാങ്ങുമെന്നായിരുന്നു സൂചന.
എന്നാല്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് വൈകീട്ട് നാലിനുളള വിമാനത്തില്‍ പിണറായി തിരുവനന്തപുരത്തേക്ക് മടങ്ങി.












Click it and Unblock the Notifications