സര്‍ക്കാര്‍ വില നിയന്ത്രിക്കണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിലക്കയറ്റം തടയാനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
വിലക്കയറ്റത്തെ ചൊല്ലി കേന്ദ്രസര്‍ക്കാറിനെതിരെ സിപിഎം സമരം നടത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ ഇന്ധനവില കുറച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വില നിയന്ത്രിയ്ക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുത്ത സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications