കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയം: ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ബേബി

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതെക്കുറിച്ചൊന്നും വെളിപ്പെടുത്താനായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കാക്കുലരാവേണ്ട ആവശ്യമില്ല.

സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ക്ക് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി സമയമനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സത്യവാങ്മൂലം പിന്നീട് നല്‍കും.

അടുത്ത ബജറ്റില്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ പരിധിക്കുളളില്‍ നിന്നു കൊണ്ട് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X