തടിമില്ലുകള്‍ക്ക് പ്രവര്‍ത്തനാനുമതി: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വന്‍തുക കോഴ വാങ്ങി തടിമില്ലുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാനുളള നീക്കത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി. പ്രാഥമികാനേഷ്വണത്തില്‍ അഴിമതി നടന്നതായാണ് സൂചന. ഇതേത്തുടര്‍ന്ന ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിഎഫ് വി. ഗോപിനാഥിനെ വനം മന്ത്രി ബിനോയ് വിശ്വം ചുമതലപ്പെടുത്തി.
എറണാകുളത്തെ യുവരാഷ്രീയ നേതാവ്, ഫോറസ്റര്‍, കോടനാട് റേഞ്ച് ഓഫീസര്‍ എന്നിവരെ ചുറ്റിപറ്റിയാണ് അന്വേഷണം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഈ നേതാവ് തടിമില്ലുകള്‍ക്ക് ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഒരു മില്ലുടമയില്‍ നിന്ന് 50,000ത്തോളം രൂപ കൈകൂലിയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. റേഞ്ച് ഓഫീസര്‍ക്കൊപ്പം എത്തിയാണ് ഇയാള്‍ കൈകൂലി വാങ്ങുന്നതെന്നാണ് സൂചന. ഈ ഇടപാടുകളെ കുറിച്ച് വനം അധികൃതര്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഓഫീസറുടെ നീക്കങ്ങളെ കുറിച്ച് അന്വേഷണം മുമ്പേ ആരംഭിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
റെഞ്ച് ഓഫീസറുടെ ഇടപാടുകളെ കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കൈക്കൂലിക്കാരെ വനം വകുപ്പല്‍ വച്ചു പൊറിപ്പിക്കില്ല. മാധ്യമങ്ങളുടെ ഊഹാപോഹങ്ങളാണെന്ന പതിവു റിപ്പോര്‍ട്ടല്ല വേണ്ടതെന്നും വ്യക്തമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications