ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കും: മന്ത്രി
ദില്ലി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി. ഇതിനു പുറമേ സ്വകാര്യ മേഖലയിലെ ലാബുകളെയും മറ്റു പരിശോധനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കും.ഇടതുമുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യത ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനായി 10 കോടി രൂപ അനുവദിക്കുമെന്നു കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. അടുത്ത മാസം 31നകം സര്‍ക്കാര്‍ നീക്കിവച്ച എട്ടേക്കര്‍ ഭൂമിയില്‍ പദ്ധതി ആരംഭിക്കും.
കോഴിക്കോടെ മാതൃ-ശിശു ആരോഗ്യ കേന്ദ്രം മികവുറ്റതാക്കുമെന്നും എല്ലാ ജില്ലകളിലും മാതൃ-ശിശു ആശുപത്രികള്‍ തുടങ്ങാന്‍ ആലോചനയുളളതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications