തീവണ്ടിയിലെ സ്ഫോടനം: ഒരാള്‍ അറസ്റില്‍
പാനിപത്ത്: സംജോധ എക്സ്പ്രസില്‍ 66 പേരുടെ മരണത്തിന് വഴിവച്ച സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് തീവണ്ടിയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ചാടിയതായി ദൃക്സാക്ഷിയായ ഷൗക്കത്ത് അലി പറഞ്ഞു. സ്ഫോടത്തില്‍ അലിയുടെ അഞ്ച് കുട്ടികളാണ് മരിച്ചത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലാഹോറിലേക്കുള്ള ബസ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് സര്‍വീസ് നടത്തിയത്. ദില്ലിയിലെ അംബേദ്കര്‍ സ്റേഡിയത്തില്‍ നിന്ന് ബസ് പുറപ്പെട്ടത് ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. യാത്രക്കാരെ പരിശോധന നടത്തിയതിനു ശേഷമാണ് ബസിലേക്ക് കയറ്റിവിട്ടത്.












Click it and Unblock the Notifications