Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി സ്ഫോടനം: രണ്ടുപേരുടെ രേഖാ ചിത്രം പുറത്തുവിട്ടു

ദില്ലി: സംജോധ എക്സ്പ്രസില്‍ സ്ഫോടനം നടത്തിയവരെന്ന് സംശയിയ്ക്കുന്ന രണ്ടുപേരുടെ രേഖാചിത്രം ഹരിയാന പൊലീസ് പുറത്തുവിട്ടു.

68 പേരുടെ മരണത്തിനിടയാക്കിയ രണ്ടുസ്ഫോടനങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പായി തീവണ്ടിയില്‍ നിന്ന് പുറത്തുചാടിയെന്നു കരുതപ്പെടുന്നവരുടേതാണ് ചിത്രങ്ങള്‍.

ഞായറാഴ്ച രാത്രി 11.30നാണ് ഇവര്‍ തീവണ്ടിയില്‍നിന്ന് പുറത്തുകടന്നതെന്നും അതിന് ശേഷം പതിനഞ്ച് മിനിറ്റ് ശേഷമാണ് സ്ഫോടനം നടന്നതെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശരത് കുമാര്‍ പറഞ്ഞു.

പുറത്തുകടക്കുന്നതിന് മുമ്പ് ഇവര്‍ തീവണ്ടിയിലുണ്ടായിരുന്ന റെയില്‍വേ സുരക്ഷാ സേനാംഗങ്ങളുമായി വഴക്കിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നാലോ അഞ്ചോ പേരടങ്ങിയ സംഘമാകാം സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിനായി ടൈമര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ദൃക്സാക്ഷികളുടെ വിവരണമനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ അക്രമികള്‍ക്കായുള്ള അന്വേഷണം പാക് ഭീകരസംഘടനയാ ലഷ്കര്‍ ഇ തോയ്ബയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ സ്ഫോടനത്തില്‍ പരിക്കേറ്റ പാക്കിസ്ഥാന്‍ സ്വദേശിയായ പതിനഞ്ചുകാരന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചതോടെ അപകടത്തിലെ മരണ സംഖ്യ 68 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+