Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും: വി.എസ്

ദില്ലി: സുരക്ഷാഭീഷണി മൂലം ചൈനീസ് കമ്പനികളെ തഴഞ്ഞതോടെ മന്ദഗതിയിലായ വിഴിഞ്ഞം തുറമുഖനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

തുറമുഖ നിര്‍മാണത്തിന് വീണ്ടും ടെന്‍ഡര്‍ വിളിക്കുമ്പോള്‍ സഹകരിക്കാവുന്ന വിദേശ പൊതുമേഖലാ സ്ഥാപനങ്ങളുമായുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉറപ്പു നല്‍കിയതായി വി.എസ് അറിയിച്ചു. റഷ്യന്‍ കമ്പനിയായ റോസോബോറോണിന്റെ ഇന്ത്യന്‍ പങ്കാളിയില്‍ നിന്നു തുറമുഖ നിര്‍മാണത്തിനുളള താല്‍പര്യപത്രം സര്‍ക്കാരിനു ലഭിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ക്കായി വി.എസ് ആന്റണിയെ സന്ദര്‍ശിച്ചത്.

റഷ്യന്‍ കമ്പനിയില്‍ പൂര്‍ണ വിശ്വസമുണ്ട്. റീ ടെന്‍ഡര്‍ ഉടന്‍ വിളിക്കും. വിഴിഞ്ഞത്തിനു അന്തിമ സുരക്ഷാ അനുമതി നല്‍കേണ്ടത് പ്രതിരോധ മന്ത്രാലയമാണ്. അതിനാലാണ് ആന്റണിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

പ്രതിരോധ ഉപകരണ ഇടപാടില്‍ കെല്‍ട്രോണ്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യം പരിഗണിക്കണമെന്നും സംസ്ഥാനത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കണമെന്നുമുളള വി.എസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത ആന്റണി കഴിയാവുന്ന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നഗരനവീകരണ പദ്ധതി സംസ്ഥാനത്തു വിപുലപ്പെടുത്താനുളള കേന്ദ്രസഹായം നഗരവികസന മന്ത്രി ജയ്പാല്‍റെഡ്ഢി ഉറപ്പു നല്‍കിയതായി വി.എസ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല, കൊച്ചിയില്‍ കായല്‍ വികസന പദ്ധതി തുടങ്ങിയവയും ആവിഷ്കരിക്കുമെന്ന് ജയ് പാല്‍ റെഡ്ഡി അറിയിച്ചിട്ടുണ്ട്.

നഗരവികസന മന്ത്രാലയം സെക്രട്ടറിയായ എം. രാമചന്ദ്രനുള്‍പ്പെടെയുളള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വി.എസും സംഘവും മന്ത്രിമാരെ സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+