ആദിവാസിക്ഷേമ സമിതി ആലങ്കോട് എസ്റേറ്റ് ഭൂമിയും കൈയേറി
കണ്ണൂര്‍: ഭൂമിയില്ലാത്ത കര്‍ഷകര്‍ക്കായി നീക്കിവച്ച ആലങ്കോട് എസ്റേറ്റ് ഭൂമി ആദിവാസിക്ഷേമ സമിതി പ്രവര്‍ത്തകര്‍ കൈയേറി.
എസ്റേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ഒരു കൂട്ടം ആദിവാസികള്‍ കരമാരംതട്ട്, കൊല്ലി, ചീക്കാട് എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ച കിടക്കുന്ന എസ്റേറ്റില്‍ താല്‍ക്കാലിക കുടിലുകള്‍ കെട്ടി.
ഭൂമി കിട്ടാനുളള കൂടുതല്‍ ആദിവാസികള്‍ വരും ദിനങ്ങളില്‍ സ്ഥലത്തെത്തി അവകാശം സ്ഥാപിക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിനായി തോട്ടം കോര്‍പറേഷന്റെ 1,040 ഏക്കറോളം എസ്റേറ്റ് ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications