വെളിയം ഭാര്‍ഗവന് അറസ്റ് വാറണ്ട്
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍വനെതിരെ മലപ്പുറം ഒന്നാം ാസ്സ് മജിസ്ട്രേറ്റ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്‍ഡിഎഫ് നല്‍കിയ മാനനഷ്ടക്കേസ്സില്‍ മൂന്നുതവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ചാവക്കാട് കൊലപാതകക്കേസ്സില്‍ എന്‍ഡിഎഫിനും പങ്കുണ്ടെന്ന വെളിയത്തിന്റെ പ്രസ്താവനക്കെതിരെ നാസിറുദ്ദീന്‍ എളമരം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ശസ്ത്രക്രിയയ്ക്ക് വിധേയനായ വെളിയം വിശ്രമത്തിലാണെന്ന് വിവരം കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications