കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍ട് കോടതിയിലിരിക്കെ വിദേശയാത്ര

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഫെ പോസെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കസ്റംസ് ഉദ്യോഗസ്ഥന്‍ വ്യാപാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഉള്‍പ്പെട്ട നാലാം പ്രതി ഹിലാല്‍ മുഹമ്മദ് ബഹറൈനില്‍പോയി മടങ്ങിയെത്തി.

കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാളുടെ പാസ് പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് മലപ്പുറം ഒന്നാം ാസ് മജിസ്ട്രേട്ട് കോടതിയില്‍ സൂക്ഷിച്ചിരിക്കെയാണ് ഇയാള്‍ വിദേശയാത്ര നടത്തിയിരിക്കുന്നത്. പാസ്പോര്‍ട്ടിന്റെ അഡീഷണല്‍ഷീറ്റുകളുപയോഗിച്ചാണ് താന്‍ ബാംഗ്ലൂര്‍ വഴി ബഹറൈനിലെത്തിയതെന്ന് സൗദി കേന്ദ്രമായ ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹിലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഡീഷണല്‍ ഷീറ്റുകള്‍ മാത്രമുപയോഗിച്ച് വിദേശയാത്ര നടത്തുക അസാധ്യമായതുകൊണ്ടുതന്നെ സംഭവം ദുരൂഹതയുണര്‍ത്തിയിരിക്കുകയാണ്. താന്‍ ബഹറൈനില്‍ പോയി തിരിച്ചെത്തിയെന്ന് ഹിലാല്‍ അവകാശപ്പെടുമ്പോള്‍ ഇയാള്‍ ഗുല്‍ബര്‍ഗയിലേയ്ക്ക് വിനോദയാത്ര പോയതാണെന്നാണ് കോഴിക്കോട്ടുള്ള ഇയാളുടെ അഭിഭാഷകര്‍ പറയുന്നത്.

കേരളത്തിലെ ഉദ്യോഗസ്ഥരുടെ വിവരക്കേട് മൂലമാണ് തനിയ്ക്ക് തടസ്സങ്ങളൊന്നുമില്ലാതെ വിദേശയാത്രചെയ്യാന്‍ സഹായകമായതെന്നാണ് ഇയാള്‍ സൗദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പാസ് പോര്‍ട്ട് കോടതിയില്‍ നല്‍കിയപ്പോല്‍ അതിന്റെ കൂടെയുള്ളനാല് അഡീഷണല്‍ ഷീറ്റുകള്‍തിരിച്ചുനല്‍കുകയായിരുന്നുവെന്നും അതുപയോഗിച്ചാണ് താന്‍ വിദേശയാത്ര നടത്തിയതെന്നുമാണ് ഇയാള്‍ പറയുന്നത്.

എന്നാല്‍ കോടിതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വിദേശയാത്ര നടത്തിയത് ഏത് പാസ്പോര്‍ട്ടുപയോഗിച്ചാണെന്ന കാര്യവും അന്വേഷിയ്ക്കുമെന്ന് ക്രൈം ബ്രാഞ്ച് എസ്.പി എം.പി ദിനേശ് അറിയിച്ചു.

അഡീഷണല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് വിദേശയാത്ര നടത്താനാവില്ല. പാസ്പോര്‍ട്ടിന്റെ കൂടെ ചേര്‍ത്താണ് ഇവ ഉപയോഗിയ്ക്കുക. ഇതുപയോഗിച്ച് യാത്രചെയ്യണമെങ്കില്‍ വിമാനത്താവളത്തില്‍ കാര്യമായ സ്വാധീനമുണ്ടായിരിക്കണം.

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കര്‍ശന സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തിയിരിക്കുന്ന ബാംഗ്ലൂര്‍ വിമാനത്താവളം വഴി ഇത്തരത്തിലൊരു യാത്ര സാധ്യമല്ല. അതല്ല കേരളത്തിലെ ഏതെങ്കിലും വിമാനത്താവളം വഴിതന്നെയാണോ ഇയാള്‍ യാത്രചെയ്തതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.

തൃശ്ശൂരിലെ വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടി എന്ന ബാപ്പുവിന്റെ പേരിലുള്ള പാസ്പോര്‍ട്ട് ബഹ്റൈനില്‍ നിന്നും എംബസിമുഖേന നല്‍കിയെന്നാണ് സൂചന. ഒരു പാസ് പോര്‍ട്ട് മാത്രമേ തന്റെ കയ്യിലുള്ളുവെന്നും 27വര്‍ഷമായി നിയമവിധേയമായാണ് യാത്ര ചെയ്യുന്നതെന്നുമാണ് ഹിലാല്‍ പറയുന്നത്.

ജനവരി 23നാണ് ഇയാള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയത്. 24ന് കോടതി ഇയാളെ റിമാന്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റഡിയ്ക്കും ഒരു ദിവസത്തെ പൊലീസ് കസ്റഡിയ്ക്കും ശേഷം ജാമ്യം നല്‍കി. കസ്റഡിയിലായിരിക്കെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വിവാദമായിരുന്നു.

ബഹറൈനില്‍ അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്കുകൊടുക്കുന്ന ഇയാള്‍ വിദേശനാണ്യ വിനിമയകേന്ദ്രം തുടങ്ങാനുദ്ദേശിയ്ക്കുന്നതായി അഭിമുഖത്തില്‍ പറയുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കോഴ റാക്കറ്റുമായി ബന്ധപ്പെട്ടും മാറാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും എഫ്എം എന്നപേരില്‍ ഇയാളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X