ഇന്ധനം ലാഭിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സമ്മാനം
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സമ്മാനപദ്ധതിയുമായി സര്‍ക്കാര്‍. ഇന്ധനക്ഷമത കൂട്ടുകയും അതു നിലനിര്‍ത്തുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കാണ് സര്‍ക്കാര്‍ പാരിതോഷികം ലഭിക്കുക.
ഇത്തരം ഡ്രൈവര്‍മാര്‍ക്ക് മാസം 300 രൂപ സമ്മാനമായി നല്‍കുമെന്ന് ഗതാഗതമന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കുളള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
കെഎസ്ആര്‍ടിസി ഇപ്പോള്‍ ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് നാലു കിലോമീറ്ററാണ് ഓടുന്നത്. ഇത് അഞ്ചു കിലോമീറ്റായി വര്‍ദ്ധിപ്പിക്കണം. ഇന്ധന വില ഒരു രൂപ കുറച്ചതു കൊണ്ട് മാത്രം ബസ് ചാര്‍ജ് കുറയ്ക്കാനാവില്ല. ഇന്ധനക്ഷമത കൂടുകയും അപകടനിരക്ക് കുറയ്ക്കുകയും ചെയ്താലേ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകൂവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications