തോക്ക് കൈവശം വച്ചതിന് എം.വി.ആറിനെതിരെ നടപടിക്ക് നിര്‍ദേശം
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കാതെ തോക്ക് കൈവശം വച്ചതിന് സിഎംപി നേതാവ് എം.വി.രാഘവനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
2002 മാര്‍ച്ച് 23ന് രാഘവന്റെ തോക്കിന്റെ ലൈസന്‍സ് കഴിഞ്ഞതാണെന്നും അതിനു ശേഷം ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ആയുധനിയമം 21-ാം വകുപ്പ് അനുസരിച്ച് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബാലിശമാണ്. ആയുധനിയമ പ്രകാരം കേസെടുക്കേണ്ടത് രാഘവനെതിരെയാണ്. പിണറായിയുടെ കൈയിലുള്ളത് ലൈസന്‍സുള്ള തോക്കാണ്.
ലൈസന്‍സ് പുതുക്കുമ്പോള്‍ തോക്കിനൊപ്പം വെടിയുണ്ടകളും സമര്‍പ്പിക്കണമെന്ന് 63-ാം വകുപ്പില്‍ പറഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ തോക്കുകളുള്ളത് യുഡിഎഫ് നേതാക്കളുടെ കൈയിലാണ്. അതേ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
പിണറായി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത്. മറവി മൂലം സംഭവിച്ച ഒരു അബദ്ധത്തെ ഇത്ര വലിയ സംഭവമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications