ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാനത്തിന് പദ്ധതി
കൊച്ചി: രാജ്യത്തുടനീളമുളള ചെറു നഗരങ്ങളിലൂടെ കടന്നുപോകുന്ന 80 സീറ്റുകളുളള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ കേന്ദ്രം പദ്ധതിയിട്ടതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സമീപഭാവിയില്‍ തന്നെ കൂടുതല്‍ ചെറുനഗരങ്ങളെ ബന്ധിപ്പിക്കാനായി ചെറിയ വിമാനങ്ങള്‍ ആരംഭിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് അദേഹം പറഞ്ഞു.
തിരുപ്പതി, ശബരിമല, വൈഷ്ണവോ ദേവി, അജ്മീര്‍ ഷരീഫ്, ഷിര്‍ദി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ വിമാന സര്‍വ്വീസ് വഴി ബന്ധിപ്പിക്കുന്നതിനുളള സാധ്യതകളെക്കുറിച്ച് വ്യോമയാന മന്ത്രാലയം പഠിക്കുകയാണ്. എയര്‍ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈസ് ലയനചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തുടങ്ങിയപ്പോള്‍ അവര്‍ക്ക് വ്യോമയാന രംഗത്ത് ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. ധാരാളം സ്വകാര്യ വിമാന കമ്പനികള്‍ ദേശീയ-അന്തര്‍ദേശീയതലത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അതിനാല്‍ നമ്മുടെ വിമാനങ്ങള്‍ക്ക് അവരുമായി മല്‍സരിക്കാന്‍ കഴിയണം. അതിനു വേണ്ടിയാണ് ലയനം- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications