മുല്ലപ്പെരിയാര്‍: സുപ്രിം കോടതിവിധി ആശ്വാസകരമെന്ന് മന്ത്രി
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന ഡാം സുരക്ഷാ നിയമത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ തീരുമാനം സംസ്ഥാനത്തിന് ആശ്വാസകരമാണെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം കൈക്കൊണ്ട സുതാര്യവും സത്യസന്ധവുമായ നിലപാടുകള്‍ക്കുള്ള പ്രതിഫലമാണ് കോടതി വിധി- അദ്ദേഹം അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് സമഗ്രമായ ഒരു വിവരണം തയ്യാറാക്കി എത്രയുംപെട്ടന്ന് കോടതിയുടെ മുന്നില്‍ വെയ്ക്കുമെന്നും ഇതു തയ്യാറാക്കുന്നതിനായി ഒരു വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
2006ല്‍ കേരളം പാസാക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് പ്രസ്തുത നിയമം. നിയമം റദ്ദാക്കണമെന്ന തമിഴ്നാടിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളുകയായിരുന്നു.
പെരിയാര്‍ കേരളത്തിന്റെ സ്വന്തം നദിയായതിനാല്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നായിരുന്നു തമിഴ്നാടിന്റെ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാറിന്റെ വാദം.
പ്രശ്നപരിഹാരത്തിനായി സുപ്രിം കോടതി നിര്‍ദ്ദേശിച്ച വിധം നടത്തിയ ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications