Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്ന് എഴുത്തുകാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളില്‍ നടപ്പാക്കാനിരുന്ന ലൈംഗിക വിദ്യാഭ്യാസ പരിപാടിയ്ക്കെതിരെയുണ്ടായ ജനവികാരത്തിനെതിരെ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍.

കഥാകൃത്ത് സക്കറിയയും നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുമാണ് ലൈംഗികവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനെതിരെ മലയാളികള്‍ കാണിയ്ക്കുന്നത് കപടസദാചാരബോധമാണെന്ന് വിമര്‍ശിച്ചത്.

സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും പീഡനങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുവരുകായണ്. നേരായവിധത്തില്‍ ലൈംഗിക വിദ്യാഭ്യാസം ലഭിയ്ക്കാത്ത തലമുറയാണ് ഇതിനുപിന്നില്‍. ഇതില്‍ നിന്ന് മുക്തിവേണമെങ്കില്‍ പുതിയ തലമുറയെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കേണ്ടതുണ്ട്. കപടസദാചാരത്തിന്റെ മറവില്‍നിന്നുകൊണ്ട് ഈ പാഠ്യപദ്ധതി നടപ്പാക്കരുതെന്ന് പറയുന്നത് പുരോഗമന ചിന്താഗതിയുള്ള കേരള സമൂഹത്തിന് ചേര്‍ന്നതല്ല- സക്കറിയ പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസ പദ്ധിതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദം അംഗീകരിയ്ക്കാന്‍ കഴിയുന്നതല്ലെന്ന് സക്കറിയയുടെ നിര്‍ദ്ദേശത്തെ പിന്താങ്ങിക്കൊണ്ട് പുനത്തിലും അഭിപ്രായപ്പെട്ടു.

ടി.എന്‍ ഗോപകുമാറിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു ഇരുവരും. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഒന്‍എന്‍വി കുറുപ്പ് ഗോപകുമാറിന്റെ പ്രയാണം, മുനമ്പ്, ദില്ലി എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള കാലച്ചിറകുകള്‍ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+