തലശേരി ഫിഷിംഗ് ഹാര്‍ബറിന് കേന്ദ്രാനുമതി
കൊച്ചി: തലശേരിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര സാമ്പത്തിക-ധനകാര്യ സമിതി പദ്ധതിയുടെ പ്രാഥമിക ചിലവിനത്തിലേക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു സംസ്ഥാന ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മ അറിയിച്ചു.
മൊത്തം 19.78 കോടി ചിലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേന്ദ്രം നല്‍കും. 10,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. തുറമുഖം പ്രവര്‍ത്തനം തുടങ്ങിയാല്‍ മലബാര്‍ പ്രദേശത്തെ മല്‍സ്യബന്ധനത്തെ ത്വരിതപ്പെടുത്താന്‍ അതു സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി രണ്ടു ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കും.
അടുത്തയാഴ്ച്ച ചേരുന്ന മന്ത്രിസഭാ സമ്മേളനത്തില്‍ വീടുകള്‍ തകര്‍ന്ന 78 മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്കായുളള പുനരധിവാസ പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാക്കുമെന്നും ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications