Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് 6.950 കോടിയുടെ വാര്‍ഷിക പദ്ധതി

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു കേരളം ആവശ്യപ്പെട്ട 6,950 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കി. 11ാം പഞ്ചവല്‍സര പദ്ധതി പിന്നീട് ചര്‍ച്ച ചെയ്യും.

6950 കോടിയുടെ വാര്‍ഷിക പദ്ധതിയും 40,422 കോടിയുടെ പഞ്ചവല്‍സര പദ്ധതിയുമാണ് കേരളം അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് അംഗീകാരമായത്.

2007-08ലെ പദ്ധതിക്കായി ആവശ്യപ്പെട്ട് മുഴുവന്‍ തുകയും കേരളത്തിനു ലഭിച്ചു. കൃഷി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയ്ക്കൊപ്പം ജൈവ സാങ്കേതിക,ടൂറിസം, ആധുനിക അടിസ്ഥാന സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനൊപ്പം 250 കോടിയുടെ അധിക കേന്ദ്രസഹായം കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും 60 കോടി മാത്രമാണ് അനുവദിച്ചത്. ഇതില്‍ 40 കോടി ഗ്രാന്റ് ഇനത്തിലും 20 കോടി വായ്പയായുമാണ് ലഭിക്കുക. അതും കൂടി ഉള്‍പ്പെടുത്തിയാണ് ആസൂത്രണ കമ്മീഷന്‍ പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കിയത്. വിവിധ ഏജന്‍സികളില്‍ നിന്നു 7,894 കോടിയാണ് അടുത്ത സാമ്പത്തിക വര്‍ഷം വായ്പാ ഇനത്തില്‍ കണക്കാക്കിയിട്ടുളളത്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കണമെന്ന ആവശ്യം മിക്ക സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു. അതിനാല്‍, പദ്ധതി നയത്തില്‍ കമ്മീഷന്‍ പുന:പരിശോധന ഉദ്ദേശിക്കുന്നുണ്ട്. കാര്‍ഷിക പ്രതിസന്ധി,തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വ്യാവസായിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വേണമെന്നു കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുളള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പന്ത്രണ്ടിന പരിപാടികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും. കൃഷി, ചെറുകിട വ്യവസായം, വിവരസാങ്കേതികം, കടാശ്വാസം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും ഇവ നടപ്പാക്കുക. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഇതിനായി 210 കോടി നീക്കി വച്ചിട്ടുണ്‍്. 11ാം പഞ്ചവത്സര പദ്ധതിയ്ക്കു വേണ്ടി മൊത്തം 1963 കോടിയാണ് മുന്‍ഗണനാ പദ്ധതികള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്.

കമ്മീഷനില്‍ നിന്നു നല്ല പ്രതികരണമാണു ലഭിച്ചതെന്നും കാര്‍ഷിക പ്രതിസന്ധി നേരിടാന്‍ പ്രത്യേക പാക്കേജ് നല്‍കണമെന്ന ആവശ്യം തീരുമാനമാകും വരെ ഉന്നയിക്കുമെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+