കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംജോധ എക്സ്പ്രസിന് പ്രത്യേക സുരക്ഷാ സംവിധാനം

  • By Staff
Google Oneindia Malayalam News

ദില്ലി: തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേ അട്ടാരിയിലേയ്ക്ക് പോകുന്ന സംജോധ എക്സ്പ്രസ് യാത്രതുടങ്ങുന്ന ഓള്‍ഡ് ദില്ലി റയില്‍വേസ്റേഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

യാത്രക്കാരല്ലാതെ ഒരാളെയും പ്ലാറ്റ്ഫോമില്‍അനുവദിയ്ക്കില്ല. യാത്രക്കാരെ 40കിലോഗ്രാമില്‍ കൂടുതല്‍ വസ്തുക്കളുമായി യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ടിക്കറ്റ് അനുവദിയ്ക്കുന്നതിലും പ്രത്യേക നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംജൗധ യാത്രതിരിയ്ക്കുന്ന പതിനെട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ട് ാസ്ഡ് സര്‍ക്യൂട്ട് ടിവിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീവണ്ടിയ്ക്കകത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിയ്ക്കും.

ബുധനാഴ്ച രാത്രി ദില്ലിയില്‍ നിന്നും അട്ടാരിയിലേയ്ക്ക് യാത്രതിരിയ്ക്കുന്ന സംജൗധ എക്സ്പ്രസില്‍ എട്ട് ബോഗികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം സെക്കന്റ് ാസ് റിസര്‍വേഷന്‍ കോച്ചുകളാണ്. ഇതുകൂടാതെ രണ്ട് ചരക്ക് ബോഗികളുമുണ്ട്.

അപകടത്തിന് മുമ്പ് നാല് റിസര്‍വേഷന്‍ കോച്ചുകളും എട്ട് അല്ലാത്തവയും നാല് ചരക്ക് ബോഗികളുമായിരുന്നു ട്രയിനിനുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ഹരിയാനയിലെ പാനിപ്പത്തിന് സമീപം ദിവാനയില്‍വെച്ച് സംജൗധയ്ക്ക്നേരെയുണ്ടായ ആക്രമണത്തില്‍ 68 പേര്‍ മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X