തീവണ്ടി സ്ഫോടനം: ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി അന്വേഷിയ്ക്കും
ദില്ലി: സംജോധ എക്സ്പ്രസിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പാക്കിസ്ഥാനുമായി ചേര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഇന്ത്യ.
പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് ആറിന് ഇസ്ലമബാദില്‍ നടക്കുന്ന തീവ്രവാദവിരുദ്ധ സമ്മേളനത്തില്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള തെളിവുകള്‍ കൈമാറും. ഇന്ത്യയില്‍ നടന്ന മറ്റ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളും ഇതിനൊടൊപ്പം പാകിസ്ഥാന് നല്‍കും- അദ്ദേഹം പറഞ്ഞു.
സംജോധാ എക്സ്പ്രസ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരുനേതാക്കളും പ്രഖ്യാപിച്ചു. ഇത്തരം ആക്രമങ്ങള്‍ക്കുനേരെ ഇരുരാജ്യങ്ങളും സംയുക്തമായി പോരാടേണ്ടതുണ്ടെന്ന് സ്ഫോടനത്തെ അപലപിച്ചുകൊണ്ട് കസൂരി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications