Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടപകടം: വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം: തട്ടേക്കാട് ബോട്ടപകടത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി വ്യാഴാഴ്ച അടിയന്തരമന്ത്രിസഭായോഗം ചേരുന്നു.

സംഭവത്തെക്കുറിച്ച് ഏത് തരത്തിലുള്ള അന്വേഷണ നടത്തണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടുന്ന നഷ്ടപരിഹാരം എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് കരുതുന്നത്.

മന്ത്രിമാരായ എം.എ ബേബി, ടി.യു കുരുവിള എന്നിവര്‍ കോതമംഗലം ധര്‍മഗിരി ആശുപത്രയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനിയ്ക്കുമെന്ന് എം.എ ബേബി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ആരെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസ് അറിയിച്ചു.

ലൈസന്‍സില്ലാത്ത ബോട്ടാണ് തട്ടേക്കാട് സര്‍വ്വീസ് നടത്തിയതെന്നും സുരക്ഷാ നിയമങ്ങള്‍ മറികടന്ന് കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടമുണ്ടാകാന്‍ കാരണമായതെന്നും ആരോപണമുണ്ടായിട്ടുണ്ട്.

ദുരന്തത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദീകരണം ലഭിയ്ക്കുന്നതിനായി കമ്മിഷന്‍ ചീഫ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+