Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ടകണ്ടെടുത്ത സംഭവം അന്വേഷണം പുരോഗമിയ്ക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് സിഐഎസ്എഫിന്റെ അന്വേഷണം പുരോഗമിയ്ക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അന്വേഷണച്ചുമതലയുള്ള സിഐഎസ്എഫ് കമാഡന്റ് കെ.സി സുരേഷ് ചെന്നൈ വിമാനത്താവളത്തിലും പരിശോധന നടത്തിയിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകീട്ട് സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എം.എസ് ബാലിയ്ക്ക് നല്‍കും.

തിരുവനന്തപുരം വിമാനത്താവളത്തിലും ചെന്നൈ വിമാനത്താവളത്തിലും പരിശോധിച്ച പിണറായയുടെ ബാഗ് ഒന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ ഒഴികെ ബാഗിലുണ്ടായിരുന്ന മറ്റെല്ലാ വസ്തുക്കളും തിരുവനന്തപുരത്തെ എക്സറെ ഇമേജിലും കാണുന്നുണ്ട്. ഇതില്‍ നിന്നാണ് ബാഗ് ഒന്നുതന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയത്.

ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ഇമേജില്‍ വെടിയുണ്ട ഉണ്ടായിരുന്നോ എന്ന് വലിയ സ്കാനറില്‍ അന്തിമ പരിശോധനനടത്തുന്നതിനായി രണ്ടുസിഡികളും ബുധനാഴ്ച ദില്ലിയ്ക്ക് അയയ്ക്കും.

പിണറായി യാത്രചെയ്ത പാരമൗണ്ട് എയര്‍ലൈന്‍സിന്റെ മൂന്ന് ചെക്കിന്‍ ബാഗേജുകളുടെ ഇമേജിലും വെടിയുണ്ട ഇല്ലായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ദില്ലിയിലെ പരിശോധനയിലും തിരുവനന്തപുരത്തെ മറ്റ് ഇമേജുകളിലും വെടിയുണ്ട ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ ചെന്നൈയില്‍ അഞ്ചുവെടിയുണ്ടകള്‍ എങ്ങനെ ബാഗില്‍ വന്നുവെന്നതിനെക്കുറിച്ചായിരിയ്ക്കും അന്വേഷണം വേണ്ടിവരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+