കാര്‍ഷിക വകുപ്പിന്റെ അരിമില്ലുകള്‍ക്ക് സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: മൂന്ന് അരിമില്ലുകള്‍ തുടങ്ങാന്‍ സംസ്ഥാന കാര്‍ഷിക വകുപ്പിനു സര്‍ക്കാര്‍ അനുമതി നല്‍കി.
നെല്‍കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുക, ഉപഭോക്താക്കള്‍ക്ക് അരി ന്യായമായ വിലയ്ക്കു ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാര്‍ഷിക വകുപ്പ് മില്ലുകള്‍ ആരംഭിക്കുന്നത്.
ആലപ്പുഴയിലെ തകഴി, കോട്ടയത്തെ വൈക്കം, പാലക്കാട്ടെ ആലത്തൂര്‍ എന്നിവിടങ്ങളിലായിരിക്കും മില്ലുകള്‍ തുടങ്ങുകയെന്ന് കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. പദ്ധതിയ്ക്കായി 515.50 ലക്ഷം രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
കൊയ് ത്തു കാലത്തു നെല്‍വിലയില്‍ ഉണ്ടാവുന്ന ഇടിവ് പരിശോധിക്കാനും അരി വില വര്‍ദ്ധിച്ചാല്‍ അതിനു തടയിടാനും ആ മില്ലുകള്‍ക്ക് കഴിയും. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്നവയെക്കാള്‍ ഗുണമേന്മയേറിയ അരി വിപണനം ചെയ്യാനും ഇതു വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications