ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് വി.എസ്
കോതമംഗലം: വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ബോട്ടപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ച എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലേയ്ക്കാണ് നേരെ വന്നത്.
നേരത്തേ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വിമാനം രണ്ട്മണിക്കൂര്‍ വൈകുകയായിരുന്നു.












Click it and Unblock the Notifications