ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കോതമംഗലം: 18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പേ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിലുണ്ടായിരിയ്ക്കുന്ന നഷ്ടം നികത്താനാവാത്തതാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ധര്‍മഗിരി ആശുപത്രി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ഇരുവരും.












Click it and Unblock the Notifications