അപകടത്തില്‍ നിന്നു മമ്മൂട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി: സ്ഫോടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും നടന്‍ മമ്മൂട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
തേവര കുണ്ടന്നൂര്‍ പാലത്തിനു സമീപം കാര്‍ കത്തിക്കുന്ന രംഗത്തിന്റെ ചിത്രീകരണവേളയിലാണ് അപകടമുണ്ടായത്. സിനിമയിലെ വില്ലമാര്‍ സഞ്ചരിച്ച ജിപ്സി ലൈറ്റര്‍ ഉപയോഗിച്ച് എറിഞ്ഞു കത്തിക്കുന്ന രംഗത്തിനിടെ ഒരു ഇരുമ്പ് തകിട് കാറില്‍ നിന്നു മമ്മൂട്ടിയുടെ തലയ്ക്കു നേരെ തെറിക്കുകയായിരുന്നു.
അതിവേഗത്തില്‍ തെറിച്ചുവന്ന തകിട് തലനാരിഴയ്ക്ക് മമ്മൂട്ടിയെ സ്പര്‍ശിക്കാതെ കടന്നു പോവുകയായിരുന്നുവെന്ന് സംവിധായകന്‍ അമല്‍ പറഞ്ഞു. വില്ലന്മാരായി വേഷമിട്ട സുനില്‍ ഒ.ജി, ജിനു തുടങ്ങിയവര്‍ സമീപമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചിത്രീകരണം അല്പസമയം നിര്‍ത്തി വച്ചു.












Click it and Unblock the Notifications