പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരം: വിമാനയാത്രാ സമയത്ത് അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വെച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി.
കേരള പിന്നോക്ക അഭിഭാഷക വേദി സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എസ് പ്രസന്നന്‍ ആണ് പിണറായിയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ആയുധ നിയമത്തിലെ 20,25 വകുപ്പുകള്‍ എയര്‍ക്രാഫ്റ്റ് ആക്ട് 10 എന്നിവ അനുസരിച്ച് കേസ് രജിസ്ട്രര്‍ ചെയ്യാന്‍ വാദിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സാന്‍ടി ജോര്‍ജ് ആവശ്യപ്പെട്ടു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. സോമനാണ് ഹര്‍ജിയിന്മേല്‍ പ്രാഥമിക വാദം കേട്ടത്. തുടര്‍വാദത്തിനായി ഹര്‍ജി 27ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications