Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച വീണ്ടും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മുന്നോടിയായി നടക്കുന്ന മാതൃകാപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാതൃകാ പരീക്ഷാ പേപ്പറാണ് ചോര്‍ന്നത്.

എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളില്‍ പാളിച്ച സംഭവിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇക്കുറി ആദ്യമായാണ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ ഒരു മാതൃക ചോദ്യപേപ്പര്‍ വച്ച് എസ്എസ്എല്‍സിയ്ക്ക്് മുന്നോടിയായുള്ള പരീക്ഷ നടത്തുന്നത്. ഈ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിലുണ്ടായ അച്ചടിയിലും മറ്റുമുള്ള ക്രമക്കേടുകളെ കുറിച്ച് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിലും അച്ചടിക്കുന്നതിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇതാണ് അവസ്ഥ.

2007 ല്‍ നടക്കാനിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പറുകളും ചോരാനുളള സാധ്യത തളളിക്കളയാനാവില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച നടന്ന കണക്കു പരീക്ഷയ്ക്ക് ഉത്തരങ്ങളുടെ കീയുമായാണ് പല വിദ്യാര്‍ത്ഥികളും എത്തിയത്. തിരുവനന്തപുരത്ത് ചില അധ്യാപകര്‍ ഇത് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം പുറത്തറിഞ്ഞത്.

ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കാനിരിക്കുന്ന പരീക്ഷകളുടെ ഉത്തരങ്ങളും കുട്ടികളുടെ പക്കലുണ്ടെന്നാണ് സൂചന. സാധാരണയായി മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ തന്നെയാണ് എസ്എസ്എല്‍സി പരീക്ഷാ ചോദ്യ പേപ്പറുകളും തയ്യാറാക്കുന്നത്. അതല്ലെങ്കില്‍ മാതൃകാ ചോദ്യ പേപ്പറുകളുടെ ഇടയില്‍ നിന്നെടുക്കുന്ന ഒരു കൂട്ടം ചോദ്യങ്ങളായിരിക്കും ആയിരിക്കും പ്രധാനപരീക്ഷയ്ക്കായി ഉപയോഗിക്കുക.

തിരുവനന്തപുരത്ത് അല്ലാതെ മറ്റ് എവിടെയെങ്കിലും ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടോ എന്നുള്ളതിനെക്കുറിച്ച് വിവിരങ്ങള്‍ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+