നിതാരി പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി
ഗാസിയാബദ്: നിതാരികൂട്ടക്കൊലക്കേസ് പ്രതികളായ മൊനിന്ദര്‍ സിംഗ് പാന്ഥേര്‍ സുരീന്ദര്‍ കൊലി എന്നിവരുടെ റിമാന്റ് കാലാവധി കോടതി പത്തുദിവസത്തേയ്ക്കുകൂടി നീട്ടി.
സ്പെഷ്യല്‍ ജഡ്ജി സപ്ന മിശ്രയാണ് പ്രതികളുടെ റിമാന്റ് മാര്‍ച്ച് 2വരെ നീട്ടിയതായി ഉത്തരവിട്ടത്.
വ്യാഴാഴ്ച റിമാന്റ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് സിബിഐ ഇവരെ കോടതയില്‍ ഹാജരാക്കിയത്.
ജനുവരി 11ന് ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്നും കേസന്വേഷണം സിബിഐ ഏറ്റെടുത്തശേഷം ഇതുനാലാം തവണയാണ് ഇവരുടെ റിമാന്റ് കാലാവധി നീട്ടുന്നത്.
ജനുവരി 25ന് പ്രതികളെ കോടതിയില്‍ഹാജരാക്കിയപ്പോള്‍ ജനങ്ങളും അഭിഭാഷകരും ചേര്‍ന്ന് ഇവരെ ആക്രമിച്ച സംഭവംമുന്‍നിര്‍ത്തി വന്‍സുരക്ഷാ സംവിധാനങ്ങളാണ് വ്യാഴാഴ്ച കോടതില്‍ സജ്ജമാക്കിയിരുന്നത്.












Click it and Unblock the Notifications