സംജോധാ സ്ഫോടനം: ഏഴു പേര്‍ പിടിയില്‍
ദില്ലി: 68 പേരുടെ മരണത്തിനിടയാക്കിയ സംജോധാ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് ദമ്പതിമാരുളളപ്പെടെ ഏഴു പേരെ പോലീസ് കസ്റഡിയിലെടുത്തു.
ബുധനാഴ്ച്ച രാത്രി നടത്തിയ റെയ്ഡിലാണ് സുരക്ഷാ ഏജന്‍സികള്‍ ഇവരെ കസ്റഡിയിലെടുത്തത്. നാലുപേര്‍ രാജസ്ഥാനില്‍ നിന്നും, ഒരാള്‍ ദില്ലിയില്‍ നിന്നും മറ്റു രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പിടിയിലായത്.
ഇതിനിടെ ബുധനാഴ്ച രാത്രി സംജോധാ എക്സ്പ്രസ്സ് സര്‍വ്വീസ് പുനരാരംഭിച്ചു. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു രണ്ടു ബോഗികള്‍ അധികം ഘടിപ്പിച്ചാണ് തീവണ്ടി യാത്രതിരിച്ചത്.
കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് 700ലേറെ യാത്രക്കാരേയും വഹിച്ച് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. യാത്രക്കാരുടെ ലഗേജുകള്‍ എക്സ്-റെ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് തീവണ്ടിയില്‍ കയറ്റിയത്.
കേന്ദ്ര റെയില്‍ മന്ത്രി ലാലു പ്രസാദ് യാദവിന്റെ മേല്‍നോട്ടത്തില്‍ നടന്ന സുരക്ഷാ നടപടികള്‍ക്ക് ശേഷം രാത്രി 1.40നാണ് ട്രെയിന്‍ യാത്ര തിരിച്ചത്.












Click it and Unblock the Notifications