സംജോധാ സ്ഫോടനം: ഒരാഴ്ച മുമ്പേ ഭീഷണിക്കത്ത് ലഭിച്ചിരുന്നു
ദില്ലി: സംജോധാ എക്സ്പ്രസ്സില്‍ സ്ഫോടനം നടക്കുന്നതിനു ഒരാഴ്ച്ച മുമ്പ് ഓള്‍ഡ് ദില്ലി റെയില്‍വേ സ്റേഷനിലെ സ്റേഷന്‍ മാസ്റര്‍ അരുണ്‍ ശുക്ളയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
റെയില്‍വേ സ്റേഷനുകളിലും ബസ് സ്റാന്‍ഡുകളിലും ബോംബാക്രമണം നടത്തുമെന്നാണ് കത്തിലെ ഉളളടക്കം.
ഫെബ്രവരി 15നു ശേഷം ഓള്‍ഡ് ദില്ലി റെയില്‍വെ സ്റേഷനും മറ്റു സാധ്യതാ കേന്ദ്രങ്ങളും ആക്രമിക്കാന്‍ തീവ്രവാദികള്‍ അവസരം കാത്തിരുക്കുകയാണെന്ന് ഹിന്ദി ഭാഷയിലെഴുതിയ കത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഫെബ്രവരി ഏഴിനാണ് ഈ കത്ത് അരുണ്‍ ശുയ്ക്ക് ലഭിച്ചത്. ജയ്ഷെ മുഹമ്മദ് സംഘടനയുടെതെന്നപേരില്‍ അയച്ച കത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷിയ്ക്ക് വിധിയ്ക്കപ്പെട്ട അഫ്സല്‍ മുഹമ്മദിനെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രവരി 15നു മുമ്പ് അഫ്സലിനെ വിട്ടയച്ചില്ലെങ്കില്‍ സ്ഫോടന പരമ്പര നടത്തുമെന്നും മുന്നറിയിപ്പുണ്ട്.
അമൃതസറിലെ സുവര്‍ണക്ഷേത്രവും, വൈഷ്ണോദേവി ക്ഷേത്രവും അക്രമിക്കുമെന്നും കത്തില്‍ പറയുന്നു. ഈ കത്ത് റെയില്‍വേ പോലീസിനു കൈമാറിയിരുന്നുവെന്നും ഈ വിവരം സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നുവെന്നും ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഔദ്യോഗികമായി ഒരു നടപടിയുമുണ്ടായില്ലെന്നും ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി.
ഇതിനിടെ ഭീഷണിക്കത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചതായി ദില്ലി പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരിശോധനയില്‍ നിന്നും അതു തീവ്രവാദ സംഘടനയുടെ കത്തായി തോന്നിയില്ലെന്നും കത്ത് വ്യാജമാണെന്ന നിഗമനത്തിലെത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications