Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോടനത്തിനു പിന്നില്‍ പാക്ക് തീവ്രവാദ സംഘങ്ങളെന്ന് സുരക്ഷാ ഏജന്‍സികള്‍

ദില്ലി:സംജോധാ എക്സ്സ്പ്രസ്സിലെ സ്ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകൃത തീവ്രവാദി സംഘടനകളാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സുരക്ഷാ എജന്‍സികള്‍ വെളിപ്പെടുത്തി. ഇവരുടെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

ദില്ലിയില്‍ നിന്നു പാക്ക് അധീന കാശ്മീരിലേക്ക് വിളിച്ച് ടെലിഫോണ്‍ സംഭാഷണം തെളിവായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അട്ടിമറിയ്ക്കു പിന്നില്‍ എന്തു സംഘടനാണെന്നു വെളിപ്പെടുത്താന്‍ വക്താക്കള്‍ തയ്യാറായില്ല. ലഷ്കര്‍ ഇ തോയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളാക്കാമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

സഫോടനശേഷി കുറഞ്ഞ് വസ്തുക്കളുപയോഗിച്ച ആക്രമം നടത്തുകയെന്ന പുതിയ രീതിയാണ് ഇരു സംഘടനകളും ഇപ്പോള്‍ പിന്‍തുടരുന്നത് എന്നാണ് സൂചന. പാക്കിസ്ഥാനുമായി ഈ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും എന്നാല്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും പാക്ക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മെഹമൂദ് കസൂരിയും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ഇവ വിഷയമാവില്ലെന്നും വക്താക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+