മധുക്കരയില്‍ ലോറി മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ നിന്നും മലപ്പുറത്തേയ്ക്ക് പോവുകയായിരുന്ന ലോറി മറിഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു.
ലോറി ഡ്രൈവര്‍ മഞ്ചേരി പയ്യനാട് ഷെരീഫ്(32), ീനര്‍ സമദ് എന്നിവരാണ് മരിച്ചത്. പയ്യനാട് അലവി ഗുരുക്കളുടെ മകനാണ് മരിച്ച ഷെരീഫ്.
തണ്ണിമത്തന്‍ കയറ്റിവരുകയായിരുന്ന ലോറി വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയ പാതയില്‍ മധുക്കര ബൈപ്പാസില്‍വെച്ച് അമ്പതടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.












Click it and Unblock the Notifications