കേരളത്തിന് 25,000 ടണ്‍ ഗോതമ്പ്
ദില്ലി: കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ 25,000 ടണ്‍ ഗോതമ്പ് അനുവദിച്ചു. വില നിയന്ത്രണം ലക്ഷ്യമിട്ടുളള ഓപ്പണ്‍ മാര്‍ക്കറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഗോതമ്പ് കേരളത്തിനു നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി.
ഒരു ക്വിന്റലിന് 986.06 രൂപാ നിരക്കിലായിരിക്കും സംസ്ഥാനത്തിന് ഗോതമ്പ് ലഭിക്കുക. സബ്സിഡിയിലൂടെയാണ് ഈ വിലയ്ക്ക് ഗോതമ്പ് ലഭിക്കുന്നത്.
ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് കേരളത്തിലെത്തുന്ന ഗോതമ്പ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വിതരണം ചെയ്യുക.
ഇത്തരത്തില്‍ സബ്സിഡിയോടു കൂടി ലഭിക്കുന്ന ഗോതമ്പ് ലാഭമോ നഷ്ടമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് നല്‍കണം എന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേ സമയം ചരക്കുകൂലി ഗോതമ്പു വിലയില്‍ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്












Click it and Unblock the Notifications