ബോട്ടപകടം: മൃതദേഹങ്ങള്‍ സംസ്കരിച്ചു
എളവൂര്‍: തട്ടേക്കാട് ബോട്ടപകടത്തില്‍ മരിച്ചവരുടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് പിതിനെട്ടു മൃതദേഹങ്ങളും സംസ്കരിച്ചത്.
അപകടത്തില്‍ മരിച്ച ലിസി ടീച്ചറുടെ സംസ്കാരമാണ് അവസാനം നടന്നത്. പത്തുപേരുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരത്തോടെതന്നെ നടത്തിയിരുന്നു. ബാക്കി എട്ടുപേരുടെസംസ്കാരമാണ് വ്യാഴാഴ്ച നടത്തിയത്.
വ്യാഴാഴ്ചയും വന്‍ ജനാവലി സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. അപകടത്തില്‍ മരണമടഞ്ഞ് ഇരട്ടക്കുട്ടികളായ അശ്വതിയുടെയും അമൃതയുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് സംസ്കരിച്ചത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിച്ചേരാനുണ്ടായിരുന്നതുകൊണ്ടാണ് ഇവരുടെ സംസ്കാരം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്












Click it and Unblock the Notifications