തട്ടേക്കാടെ മിക്ക ബോട്ടുകളും മന്ത്രിയുടെ ബന്ധുവിന്റേത്
തിരുവനന്തപുരം: തട്ടേക്കാട്ട് സര്‍വ്വീസ് നടത്തുന്ന മിക്ക സ്വകാര്യ ബോട്ടുകളും സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബന്ധുവിന്റെതാണെന്ന് റിപ്പോര്‍ട്ട്.
ഇവയില്‍ ഭൂരിപക്ഷവും ലൈസന്‍സ് ഇല്ലാത്ത ബോട്ടുകളാണ്. 18 പേരുടെ ജീവന്‍നഷ്ടപ്പെട്ട തട്ടേക്കാട് ബോട്ടപകടത്തെ തുടര്‍ന്നുണ്ടായേയ്ക്കാവുന്ന അന്വേഷണം മുന്നില്‍കണ്ട് ഇവയെല്ലാം മറ്റൊരിടത്തെക്കു മാറ്റിയിരിക്കുകയാണ്.
പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ നാടന്‍ തോണികളെ ഹൗസ്ബോട്ടുകളായി മാറ്റി സഞ്ചാരയോഗ്യമാക്കുകയെന്നത് ഇവിടെ സാധാരണമാണ്. ഇത്തരമൊരത്തില്‍ തയ്യാറാക്കി ശിവരഞ്ജിനി എന്ന ബോട്ടാണ് ചൊവാഴ്ച്ചത്തെ ദുരന്തരത്തിന് കാരണമായത്.












Click it and Unblock the Notifications