Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഡ്രൈവര്‍ക്കായി അന്വേഷണം തുടരുന്നു

കോതമംഗലം: പതിനെട്ടുപേരുടെ മരണത്തിനടിയാക്കി തട്ടേക്കാട് അപകടത്തില്‍പ്പെട്ട ശിവരഞ്ജിനി എന്ന ബോട്ടിന്റെ ഉടമയും ഡ്രൈവറുമായ തട്ടേക്കാട് പാലക്കുന്നേല്‍ രാജുവിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നു.

ദുരന്തത്തില്‍പ്പെട്ട ഏതാനും വിദ്യാര്‍ത്ഥികളെ രക്ഷിച്ചശേഷം രാജു സംഭവസ്ഥലം വിടുകയായിരുന്നു. രാജുവിന്റെ പേരില്‍ ഐപിസി 304 പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റൊരാള്‍ മരണം സംഭവിയ്ക്കുമെന്ന അറിവോടെ നടത്തിയ കുറ്റകരമായ പ്രവൃത്തിയ്ക്കാണ് കേസ്.

ചൊവ്വാഴ്ച രാത്രിതന്നെ രാജുവും കുടുംബാംഗങ്ങളും വീടുപൂട്ടി സ്ഥലം വിട്ടിട്ടുണ്ട്. തട്ടേക്കാട് ഫെറിയിലും പക്ഷിസങ്കേതത്തിലുള്ള വനം വകുപ്പിന്റെ ബോട്ടിലും ഏറെക്കാലം ഡ്രൈവറായിരുന്ന രാജു അടുത്തകാലത്താണ് സ്വന്തമായി ബോട്ട് വാങ്ങി സര്‍വ്വീസ് തുടങ്ങിയത്.

ഇയാള്‍ക്കുവേണ്ടി ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂവാറ്റുപുഴ ഡിവൈഎസ്പി ഡൊമിനിക് ചാവറ അറിയിച്ചു. മൂന്ന് സംഘമായാണ് പൊലീസുകാര്‍ ഇയാള്‍ക്കായി അന്വേഷണം നടത്തുന്നത്.

ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയ ചങ്ങാടത്തില് എന്‍ജിന്‍ ഘടിപ്പിച്ചാണ് രാജുവിന്റെ ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലുള്ള അപാകതയും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്.

ജലാശയത്തില്‍ നിന്നും പുറത്തെടുത്ത ബോട്ട് കോതമംഗലം പൊലീസ് സ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+