കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടപകടം: പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തട്ടേക്കാട് ബോട്ടപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനായി അനുമതിയില്ലാതെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2.15 ലക്ഷം രൂപവീതം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ കിട്ടുമോയെന്ന കാര്യം അന്വേഷിച്ചശേഷം കമ്മിഷന്‍ രൂപീകരിയ്ക്കും. ബോട്ടുകളുടെ സുരക്ഷയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരും-മുഖ്യമന്ത്രി വിശദീകരിച്ചു.

ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വികാരം കണക്കിലെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തട്ടേക്കാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുമരകം ബോട്ട്അപകടം അന്വേഷിച്ച കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കും- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X