Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട് സിറ്റി: പുതിയ വിവരമൊന്നും അറിയില്ലെന്ന് വി.എസ്

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയെ കുറിച്ച് പുതുതായി ഒരറിവുമില്ലെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ തയാറാക്കിയ നിര്‍ദേശം ഡിഐസിക്കും അവരുടെ നിര്‍ദേശം ഇങ്ങോട്ടും അയയ്ക്കാന്‍ ധാരണയുണ്ടാക്കിയാണ് പിരിഞ്ഞത്.

പിന്നീട് എന്തായെന്നതു സംബന്ധിച്ച് തനിക്കറിയില്ലെന്ന് വി.എസ് പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദേഹം.

അഞ്ചു തെങ്ങില്‍ കത്തി നശിച്ച 71 വീടുകളുടെയും പൊന്നാനി വെളിയംകോട്ട് അിബാധ മൂലം നശിച്ച അഞ്ചു വീടുകളുടെയും ഉടമസ്ഥര്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കും. ഇതിനു പുറമേ ഇവര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷനും നല്‍കും.

തിരുവനന്തപുരം വേളിക്കായല്‍, പിടിപി നഗര്‍, കൊല്ലം മുളവന, പരവൂര്‍ എന്നിവിടങ്ങളിലായി മുങ്ങി മരിച്ച എട്ടു പേരുടെ കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+