കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. മോഹന്‍രാജ് പത്തനംതിട്ട നഗരസഭയുടെ അധ്യക്ഷന്‍

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: നഗരസഭാ അധ്യക്ഷനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഡിസിസി പ്രസിഡന്റാണ് മോഹന്‍രാജ്.

ബിജെപിയുടെ ഏകാംഗത്തിന്റെ പിന്തുണയോടെയാണ് മോഹന്‍രാജ് വിജയിച്ചത്. 29 അംഗ കൗണ്‍സിലില്‍ 15 വോട്ട് നേടിയാണ് ഇദ്ദേഹം വിജയിച്ചത്.

ബിജെപി അംഗമായ അമ്പിളി രാജേന്ദ്രനാണ് മോഹന്‍രാജിനു അനുകൂലമായി വോട്ട് ചെയ്തത്. സിപിഎം കൗണ്‍സിലറും മുന്‍ നഗരസഭാധ്യക്ഷനുമായ അമൃതം ഗോകുലത്തിനു 14 വോട്ടു ലഭിച്ചു.

ഇടതുമുന്നണി ചെയര്‍മാനെ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് പുറത്താക്കിയതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിനു വേദിയൊരുങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനായി അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X