കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പി. മോഹന്‍രാജ് അധ്യക്ഷസ്ഥാനം രാജിവച്ചു
പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ പി. മോഹന്‍രാജ് സ്ഥാനം രാജിവച്ചു.
വ്യാഴാഴ്ച രാവിലെയാണ് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായി മോഹന്‍രാജ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം രാജിവെയ്ക്കുകയായിരുന്നു.
ബിജെപി പിന്തുണയോടെ അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി. മോഹന്‍രാജിന്റെ രാജിക്കാര്യം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.
മോഹന്‍രാജിന്റെ രാജിയോടെ പത്തനംതിട്ട നഗരസഭാഭരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
Story first published: Thursday, February 22, 2007, 5:30 [IST]