Get Updates
Get notified of breaking news, exclusive insights, and must-see stories!

വക്കത്തിനെതിരായ കേസ് ഫയലില്‍ സ്വീകരിച്ചു

കൊച്ചി: മുന്‍ ധനമന്ത്രി വക്കം പുരുഷോത്തമനും മക്കളും പ്രതികളായ കേസ് തളളിയ വിജിലന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനു വക്കവും കുടുംബവും പ്രതികളായ കേസ്സാണ് വിജിലന്‍സ് കോടതി തളളിയത്. പരാതിക്കാരനെ വിസ്തരിക്കാതെയാണ് വിജിലന്‍സ് കോടതി കേസ് തളളിയതെന്നും വിജിലന്‍സ് എസ് പി നടത്തിയ അന്വേഷണം നിയമാനുസൃതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മലപ്പുറം ഏറനാട് സ്വദേശിയായ മഠത്തില്‍ മരക്കാരാണ് റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റിസ് കെ ഹേമ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

തുടര്‍ന്ന് വക്കം പുരുഷോത്തമന്‍, മക്കളായ ബിജു പുരുഷോത്തമന്‍, ബിനു, ഡോ രാജഗോപാല്‍ എന്നിവര്‍ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+