Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റിസ് ശ്രീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ പുന: സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ജസ്റിസ് ശ്രീദേവി അധ്യക്ഷയും പ്രൊഫസര്‍ മീനാക്ഷി തമ്പാന്‍, ടി ദേവി, പി.കെ സൈനബ എന്നിവര്‍ അംഗങ്ങളുമായുളള പുതിയ വനിതാ കമ്മീഷനാണ് നിലവില്‍ വരുക. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുനടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പട്ടികവിഭാഗത്തില്‍ നിന്നുളള പ്രതിനിധിയെ പിന്നീട് നിയമിക്കുമെന്നും വി.എസ് അറിയിച്ചു.നിലവില്‍ പിന്നോക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷയാണ് ശ്രീദേവി. സിപിഎം പ്രതിനിധികളാണ് ദേവിയും സൈനബയും. മീനാക്ഷി തമ്പാന്‍ സിപിഐ പ്രതിനിധിയാണ്.

അടഞ്ഞു കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക എഴുതിത്തളളും. ആര്യനാട്, കൊയിലാണ്ടി ഐ.ടി.ഐകള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തും- മുഖ്യമന്ത്രി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+