കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു തുടക്കമായിി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനു തുടക്കമായി. പുലര്‍ച്ചേ നടന്ന പളളിയുണര്‍ത്തല്‍ ചടങ്ങുകളോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിനു അരങ്ങുണര്‍ന്നത്.

വൈകീട്ട് ഏഴു മണിക്ക് പഞ്ചവാദ്യം, രാത്രി എട്ടിന് പഞ്ചാരിമേളം, എട്ടരയ്ക്ക് കാപ്പുകെട്ടി കുടിയിരുത്ത് തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ നടക്കും. ഇതിനുപുറമേ ഉത്സവദിവസങ്ങളില്‍ പ്രധാനവേദി, മിനിസ്റേജ്, ദേവി ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ കലാപരിപാടികളും അരങ്ങേറും.

മാര്‍ച്ച് മൂന്നിനാണ് ആറ്റുകാല്‍ പൊങ്കാല. അന്നേ ദിവസം കെഎസ്ആര്‍ടിസി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കരക്കുളള ബസ്സുകളും പാപ്പനംകോട് യൂണിറ്റില്‍ നിന്ന് വിവിധ ഭാഗങ്ങളിലേയ്ക്കുളള ബസ്സുകളും കിളളിപ്പാലത്തു നിന്നും പുറപ്പെടും.

സ്റാച്യു, പാളയം വഴി വിവിധയിടങ്ങളിലെയ്ക്കുളള ബസ്സുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് യാത്രയാരംഭിക്കും. തിരുവല്ലത്തേയ്ക്കുളളവ കമലേശ്വരത്തു നിന്നും ബേക്കറി, കാട്ടാക്കട, നെടുമങ്ങാട് , കിളിമാനൂര്‍, ആറ്റിങ്ങല്‍ ഭാഗങ്ങളിലേയ്ക്കുളളവ തമ്പാനൂരില്‍ നിന്നും പുറപ്പെടും.

മാര്‍ച്ച് നാലിനു ഉത്സവത്തിനു പരിസമാപ്തിയാവും. ഫിബ്രവരി 23 മുതല്‍ മാര്‍ച്ച് നാലു വരെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുന്താന്നി, അമ്പലത്തറ, വഞ്ചിയൂര്‍, തൈക്കാട്, പാളയം, സെക്രട്ടേറിയറ്റ്, ആറ്റുകാല്‍, ശ്രീകണ്േഠശ്വരം, കുര്യാത്തി, കമലേശ്വരം, മണക്കാട്, കളിപ്പാന്‍കുളം, ശ്രീവരാഹം, ആറന്നൂര്‍, വലിയശാല, കാലടി, നെടുങ്കാട് , കരമന, ചാല, ഫോര്‍ട്ട് തമ്പാനൂര്‍ വാര്‍ഡുകള്‍ ഇതില്‍ പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X