എഡിബി വ്യവസ്ഥകള്‍ മാറിയില്ലെന്ന് വെളിയം
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എഡിബി കരാറില്‍ മാറ്റമെനാനും വരുത്താതെയാണ് ഇപ്പോള്‍ വായ്പ വാങ്ങുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
വായ്പ വാങ്ങുന്നതിനെ തങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദുകുട്ടി രാജിവയ്ക്കേണ്ടിവരുമായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ കരാറില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. മേലില്‍ ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ചകള്‍ നടത്താതെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കില്ലെന്ന ഉറപ്പ് മന്ത്രിയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചതായും വെളിയം പറഞ്ഞു.
ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications