എഡിബി: മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എഡിബിയുമായി ഒരുചര്‍ച്ചയും നടന്നിട്ടില്ലെന്നും കരാറില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളല്ലാതെ ഈ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
ഇതുവരെ എഡിബി വായ്പയെ എതിര്‍ത്തതിന് കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് ജനങ്ങളോട് എല്‍ഡിഎഫ് മാപ്പുചോദിക്കണം. യുഡിഎഫ് സര്‍ക്കാര്‍ വേളയില്‍ 2005 ഒടുവില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളുടേയും 2006 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ മനിലയില്‍ നടന്ന ചര്‍ച്ചയുടേയും അടിസ്ഥാനത്തിലുള്ള കരാറാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഈ പ്രശ്നത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റേത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ എഡിബി വായ്പ തിരിച്ചടക്കില്ലെന്ന് പറഞ്ഞയാളാണ് അദ്ദേഹം. വായ്പക്കുള്ള കരാറില്‍ ഒപ്പിടുന്ന ഉദ്യോസസ്ഥരെ ചെവിക്കുറ്റിക്ക് പിടിച്ച് കരണത്തടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ സര്‍ക്കാര്‍ വന്നിട്ട് കരാര്‍ ഒപ്പുവച്ച ഉദ്യോഗസ്ഥന്‍ അതിനായി പോയത് മുഖ്യമന്ത്രി താമസിച്ച കേരള ഹൗസിലെ മുറിയില്‍ നിന്നാണ്. ഒപ്പുവച്ചശേഷം തിരിച്ചുവന്നതും അങ്ങോട്ടു തന്നെ. എഡിബിയുടെ തുക കൂടി അടങ്ങിയ പദ്ധതി അടങ്കലിനെക്കുറിച്ച് ആസൂത്രണകമ്മിഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതും മുഖ്യമന്ത്രിയാണ് ഇതെല്ലാം കഴിഞ്ഞാണ് വായ്പയെക്കുറിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കരുത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications